മോഡലിന്റെ മരണം: കാമുകനെ വീണ്ടും ചോദ്യംചെയ്യും

രണ്ടുതവണയായി ആറുമണിക്കൂറോളം ഗൌതമിനെ ചോദ്യം ചെയ്തിരുന്നു. ഗൌതമും വിവേകയും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നു വിവേകയുടെ ബന്ധുക്കള്‍ പറഞ്ഞെങ്കിലും സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഗൌതം പൊലീസിനോട് പറഞ്ഞത്.
ഇവരുടെ പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇവര്‍ തമ്മിലുള്ള ഇന്റര്‍നെറ്റ് ചാറ്റിന്റെ വിശദാംശങ്ങളും വിവേകയുടെ ബന്ധുക്കള്‍ പുറത്തുവിട്ടതോടെയാണു ഗൌതമിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
വിവേകയുടെ മുന്‍ കാമുകന്‍ കാര്‍ത്തിക് ജോബന്‍പുത്രയെയും മോഡലിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെയും ചോദ്യം ചെയ്തിരുന്നു.
മുന്‍ മിസ് മൌറീഷ്യസായ വിവേകയെ കഴിഞ്ഞ മാസം 25 നു ബാന്ദ്രയിലെ കോണ്ടിനെന്റല്‍ ടവേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications