Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദയ്ക്ക് പ്രഭാഷണം തുടരാന്‍ അനുമതി

Nithyananda
ബാംഗ്ലൂര്‍: ലൈംഗികപീഡനം ഉള്‍പ്പെടെയുള്ള കേസുകളെത്തുടര്‍ന്ന് കുപ്രശസ്തനായ സ്വാമി നിത്യാനന്ദയ്ക്ക് ആത്മീയ പ്രഭാഷണങ്ങള്‍ നടത്താന്‍ അനുമതി. കര്‍ണാടക ഹൈക്കോടതിയാണ് നിത്യാനന്ദയ്ക്ക് പ്രഭാഷണം നടത്താന്‍ അനുമതി നല്‍കിയത്.

വെള്ളിയാഴ്ചയാണ് നിത്യാനന്ദയുടെ ഹര്‍ജി പരിഗണിച്ച കോടതി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വരുത്തുകയും പ്രഭാഷണം തുടരാന്‍ അനുമതി നല്‍കുകയും ചെയ്തത്.

ആത്മീയ പ്രഭാഷണങ്ങളില്‍ നിന്ന് വിലക്കുന്നത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നായിരുന്നു നിത്യാനന്ദയുടെ അഭിഭാഷകന്‍ വാദിച്ചത്.

ഇനിമുതല്‍ നിത്യാനന്ദ മാസത്തിലൊരിക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്നും ബാംഗ്ലൂര്‍ വിട്ട് പുറത്തേക്ക് പോകണമെങ്കില്‍ കീഴ്‌കോടതിയുടെ അനുവാദം വാങ്ങിയാല്‍ മതി എന്നും ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദ്ദേശിച്ചു.

ജൂണ്‍ 25 ന് ആണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സമര്‍പ്പിച്ചത്. ജൂണ്‍ 11 ഹിമാചലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പുതിയൊരു ഹര്‍ജി കൂടി നിത്യാനന്ദ സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+