ജല്ലിക്കെട്ട് കര്‍ശനമായി നിയന്ത്രിക്കണം: കോടതി

ജല്ലിക്കെട്ടില്‍ ജനങ്ങള്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം വേണമെന്ന് ജസ്റ്റിസുമാരായ ആര്‍വി രവീന്ദ്രനും എച്ച്എല്‍ ഗോഖലെയും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശിച്ചു. പലപ്പോഴും കാളകള്‍ക്ക് മദ്യം കൊടുത്തിട്ടാണ് അഴിച്ചുവിടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജല്ലിക്കെട്ട് നടത്താന്‍ 20 ലക്ഷം രൂപ ഡെപ്പോസിറ്റ് വാങ്ങണമെന്നും രണ്ടു മാസത്തിലധികം ജല്ലിക്കട്ട് നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജല്ലിക്കട്ട് അഞ്ചുമാസം നടത്താനും രണ്ടുലക്ഷം രൂപ ഡെപ്പോസിറ്റ് ഈടാക്കാനും വ്യവസ്ഥ ചെയ്തുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications