കൈവെട്ട്: പ്രതികള്‍ ഉപയോഗിച്ചത് വ്യാജ സിംകാര്‍ഡ്
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ പ്രതികള്‍ ഗൂഡാലോചന നടത്താന്‍ ഉപയോഗിച്ചത് വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണെന്ന് വിവരം.
ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നതായി കണ്ടെത്തിയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വിലാസവും ഉപയോഗിച്ചാണ് പ്രതികള്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത് . ഇവര്‍ക്ക് സിം കാര്‍ഡ് അനുവദിച്ച സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കോതമംഗലത്തെ ഏജന്റുമാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്ത ആലുവ മുപ്പത്തടം അയിരുപൊഴിയില്‍ സജീര്‍ (28), മുപ്പത്തടം തണ്ടിരിക്കല്‍ കമറുദ്ദീന്‍ (30) എന്നിവരെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.
ഇരുവരെയും ശനിയാഴ്ചയാണ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.












Click it and Unblock the Notifications