Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈവെട്ട് കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

TJ Joseph
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍.

ആലുവ മുപ്പത്തടം അയിരുപൊഴിയില്‍ സജീര്‍ (28), മുപ്പത്തടം തണ്ടിരിക്കല്‍ കമറുദ്ദീന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി.

ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം നാലായി. പല ജില്ലകളിലും സംശയിക്കപ്പെടുന്നവരുടെ വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരിയിലും വള്ളികുന്നത്തും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വടിവാളും നഞ്ചക്കും സിഡികളും ലഘുലേഖകളും പിടിച്ചെടുത്തു

മുഖ്യപ്രതിയെന്നു കരുതുന്ന യൂനസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കമറുദ്ദീനും സജീറും ദിവസങ്ങളായി കസ്റ്റഡിയിലാണെന്ന് ആരോപിച്ചു ബന്ധുക്കള്‍ മൂവാറ്റുപുഴ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു.

കോടതി നിര്‍ദേശപ്രകാരം അഭിഭാഷക കമ്മിഷന്‍ സി. കെ. കൃഷ്ണകുമാര്‍ വര്‍മയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ചു വിവരം ലഭിച്ചില്ല. രാത്രി വൈകി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നേരത്തേ അറസ്റ്റിലായ അഷറഫിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ഞായറാഴ്ച പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസ് ഉപരോധിച്ചതുമായി ബന്ധപ്പെട്ട് എട്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+