Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദം വളര്‍ത്തിയത് സിപിഎം: കുഞ്ഞാലിക്കുട്ടി

PK Kunjalikutty
കോഴിക്കോട്: മുസ്ലീം ലീഗിനെതിരെ ന്യൂനപക്ഷ ബദല്‍ സംഘടനകളെ വളര്‍ത്താന്‍ ശ്രമിച്ച സിപിഎമ്മുകാരാണ് കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദികളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

ഇതില്‍ അവര്‍ പശ്ചാത്തപിക്കാന്‍ സമയമായി. ആയിരം പുണ്യനദിയില്‍ മുങ്ങിയാലും അവര്‍ ചെയ്ത ഈ പാപം തീരില്ല. മദനിയുടെ അറസ്റ്റിനെക്കുറിച്ച് മറിച്ചും തിരിച്ചും അഭിപ്രായം പറയാന്‍ ലീഗില്ല.

അഭിപ്രായം പറയേണ്ടത് മദനിയോടൊപ്പം വേദി പങ്കിട്ടവരാണ്. മുമ്പ് മാനുഷിക പരിഗണനയുടെ പേരില്‍ മദനിയെ പിന്തുണച്ചെങ്കിലും മദനി നന്ദി കാട്ടിയില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

ലീഗിനെതിരെ ന്യൂനപക്ഷ ബദല്‍ എന്നും സിപിഎമ്മിന്റെ സ്വപ്‌നമായിരുന്നു. അതിന് സകല തീവ്രവാദ സംഘടനകളേയും അവര്‍ പ്രോത്സാഹിപ്പിച്ചു. അതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്- കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+