Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകം ആവശ്യപ്പെട്ടാല്‍ സഹായം: വിഎസ്

VS Achuthanandan
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പൊലീസിന് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ബാംഗ്ലൂര്‍ പൊലീസ് ആവശ്യപ്പെട്ടാല്‍ സഹായം നല്‍കുമെന്ന് വിഎസ് വ്യക്തമാക്കിയിരിക്കുന്നത്.

മദനിയുടെ അറസ്റ്റിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

മദനിയെ അറസ്റ്റു ചെയ്യാന്‍ കര്‍ണാടക പൊലീസ് സഹായം ആവശ്യപ്പെട്ടാല്‍ അതു നല്‍കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ കര്‍ണാടകം ഇതുവരെ കേരളത്തിന് നല്‍കിയിട്ടില്ല. എപ്പോള്‍ അറസ്റ്റു ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കര്‍ണാടക പൊലീസാണ്.

അറസ്റ്റുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള ക്രമസമാധാന പ്രശ്‌നവും ഉണ്ടാവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.

ഇതിനിടെ മദനിയുടെ അറസ്റ്റ് ഉചിതമായ സമയത്ത നടത്തുമെന്ന് കര്‍ണാടക പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്‍വാര്‍ശേരിയില്‍ മദനിയുടെ അനുകൂലികള്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യരുതെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. കോടതി വന്നതുമുതല്‍ മദനിയുടെ അനുയായികള്‍ ഇവിടെ തടിച്ചുകൂടിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+