Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ പെണ്ണുങ്ങളെ കിട്ടാതാവും

ബെയ്ജിങ്: ചൈനയില്‍ പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. ഇതുകാരണം യുവാക്കള്‍ക്ക് വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളില്ലാതാവുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അടുത്ത പത്തു വര്‍ഷത്തിനിടെ 2.3 കോടി ചൈനീസ് യുവാക്കള്‍ക്കു വധുക്കളെ നെ കിട്ടില്ലെന്നു ചൈനീസ് അക്കാദമി ഓഫ്‌സോഷ്യല്‍ സയന്‍സിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യത്തു സ്ത്രീകളുടെ അനുപാതം വല്ലാതെ കുറയുകയാണ്. 2005ലെ സെന്‍സസ് അനുസരിച്ചു ചൈനയില്‍ 120 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികളേ ജനിക്കുന്നുള്ളൂ. ആഗോള ആണ്‍ പെണ്‍ അനുപാതം 107: 100 ആണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ഗ്രാമങ്ങളിലെ ചെറുപ്പക്കാരാണ് വധൂക്ഷാമം കൂടുതല്‍ അനുഭവിക്കുന്നത്. നഗരത്തില്‍നിന്നെത്തുന്ന കൂടുതല്‍ വരുമാനമുള്ള വരനെ സ്വീകരിക്കാന്‍ ഗ്രാമീണ യുവതികള്‍ താല്‍പര്യം കാട്ടുന്നതോടെ ഗ്രാമീണ യുവാക്കള്‍ ഗതികേടിലാകുന്നു.

2015ല്‍ ചൈനയുടെ ജനസംഖ്യ 140 കോടിയിലെത്തുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+