കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടേലയുടെ മരണ ചിത്രം വിവാദമാകുന്നു

  • By Super
Google Oneindia Malayalam News

Yiull Damaso's Nelson Mandela painting.
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് നെല്‍സണ്‍ മണ്ടേലയുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ചിത്രം ദക്ഷിണാഫ്രിക്കയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. മണ്ടേലയുടെ മൃതദേഹം കീറിമുറിയ്ക്കുന്നത് നേതാക്കള്‍ നോക്കിക്കാണുന്ന രീതിയിലുള്ള ചിത്രം വരച്ചിരിയ്ക്കുന്നത് പ്രശസ്ത ചിത്രകാരനായ യിയുള്‍ ദമസോയാണ്.

മണ്ടേലയുടെ മരണമെന്ന വരാനിരിയ്ക്കുന്ന യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ക്കു ശക്തി പകരാനാണ് ചിത്രമെന്നാണ് ചിത്രകാരന്‍ വിശദീകരിയ്ക്കുന്നത്. മണ്ടേല മഹാനായ വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം വെറുമൊരു മനുഷ്യന്‍ മാത്രമാണ് . എല്ലാ മനുഷ്യരും ഒരിയ്ക്കല്‍ നേരിടേണ്ട മരണത്തെ അദ്ദേഹവും അഭിമുഖീകരിയ്ക്കണം- യിയുള്‍ പറയുന്നു.

എന്നാല്‍ മണ്ടേലയെ ഇത്തരത്തില്‍ ചിത്രീകരിച്ചത് അദ്ദേഹത്തോടുള്ള അനാദരവാണെന്ന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X