കസ്റ്റഡിയിലുള്ള പ്രതി വിഷം കഴിച്ചു മരിച്ചു
തിരുവനന്തപുരം: മോഷണക്കേസില്‍ തിരുവനന്തപുരം കരമന പൊലീസ് അറസ്റ്റു ചെയ്ത ആള്‍ വിഷം കഴിച്ചു ജീവനൊടുക്കി. കരമന സ്വദേശി ചന്ദ്രനാണ് (41) മരിച്ചത്. ശനിയാഴ്ചയാണ് ഇയാളെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാവിലെ കുളിമുറിയില്‍ പോകണമെന്ന് പറഞ്ഞ ചന്ദ്രന്‍ അവിടെ വച്ചാണ് വിഷം കഴിച്ചതെന്ന് പൊലീസ് പറയുന്നു.
ഏറെ നേരമായി ബാത്ത്‌റൂമില്‍ നിന്ന് ചന്ദ്രന്‍ പുറത്തു വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദ്രനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.












Click it and Unblock the Notifications