Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപിക്കെതിരെ ആര്എസ്പിയും രംഗത്ത്

VP Ramakrishna Pilla
തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഹകരിയ്ക്കുന്ന എന്‍സിപിയെ ഇടതുമുന്നണിയ്ക്ക് വേണ്ടെന്ന് ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി രാമകൃഷ്ണപിള്ള. എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്നതുകൊണ്ട് പ്രയോജനമില്ല. എന്‍സിപിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയത് വീണ്ടും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍സിപിയെ മുന്നണിയിലെടുത്തതില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിന് പിന്നാലെയാണ് ആര്‍എസ്പിയും രംഗത്തുവന്നത്.

എന്‍സിപിയെ മുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ച എല്‍ഡിഎഫ് യോഗത്തില്‍ തന്നെ ആര്‍എസ്പി ശക്തമായ എതിര്പ്പ് ഉയര്ത്തിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് അരി കൊടുക്കാത്തതിന്റെ പേരില്‍ എതിര്‍പ്പ് നേരിടുന്ന മന്ത്രിയുള്ള പാര്‍ട്ടിയാണ് എന്‍സിപിയെന്ന് വിപി രാമകൃഷ്ണപിള്ള ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

കോണ്‍ഗ്രസുമായു കൂട്ടുകൂടുന്ന പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് ശരിയല്ല. എല്‍ഡിഎഫ് എന്നുപറയുന്നതില്‍ പിന്നെ എന്തര്‍ത്ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഒന്നോ രണ്ടോ മണ്ഡലത്തിലെ പ്രാതിനിധ്യം നോക്കിയല്ല രാഷ്ട്രീയം തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാട് സ്വാഗതം ചെയ്യുന്നു. ഓരോ സംസ്ഥാനങ്ങളില്‍ തോന്നുന്നപോലെ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്ന എന്‍സിപിയുടെ നയം അംഗീകരിക്കാനാവില്ലെന്നാണ് വിഎസ് അച്യുതാനന്ദന്‍ ശനിയാഴ്ച പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+