കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ടു കേസ് എന്‍ഐഎക്ക് കൈമാറിയേക്കും

  • By Ajith Babu
Google Oneindia Malayalam News

'NIA should probe hand-chopping case’, recommends IB
കൊച്ചി: തൊടുപുഴ ന്യുമാന്‍ കോളെജ് അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്സി എന്‍ഐഎ ഏറ്റെടുക്കുമെന്ന് സൂചനകള്‍. കേസ് അന്വേഷണം എന്ഐഎയ്ക്ക് വിടണമെന്നും അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ശുപാര്‍ശചെയ്തു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ഐ.ബി നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം. പോപ്പുലര്‍ ഫ്രണ്ടിന് ലഷ്‌കര്‍, താലിബാന്‍ ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഐബിയുടെ റിപ്പോര്ട്ടിലുള്ളതായി സൂചനകളുണ്ട്.

.പോപ്പുലര്‍ ഫ്രണ്ടിന് വന്‍തോതില്‍ വിദേശപണം എത്തുന്നതായി വ്യക്തമായ സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഐ.ബി ശുപാര്ശയിലുണ്ട്.

കോഴിക്കോട് ഇരട്ട സ്‌ഫോടനം, വാഗമണ്ണിലെ ഭീകര പരിശീലന ക്യാമ്പ്, പാനായിക്കുളം കേസ് എന്നിവയുടെ തുടര്‍ച്ചയായാണ് മൂവാറ്റുപുഴ സംഭവത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി വിലയിരുത്തുന്നത്. കോഴിക്കോട്ട് മാറാട് കടപ്പുറത്ത് നടന്ന രണ്ട് കൂട്ടക്കൊലകളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുന്നത് അഭികാമ്യമാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.

ഇതിനിടെ ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൈവെട്ടു കേസുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X