വിഎസിനെ തള്ളി;എന്‍സിപി കാര്യത്തില്‍ ചര്‍ച്ചയില്ല

തീരുമാനം പിന്‍വലിക്കേണ്ട സാഹചര്യമില്ല. ഇതു സംബന്ധിച്ചു പാര്‍ട്ടിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യമില്ല. കേരളത്തിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശ ആദ്യമുണ്ടായത്.
തീരുമാനം ഏകകണ്ഠമായിരുന്നു. ഇതിനെത്തുടര്‍ന്നു പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
പുതിയ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിപി നേതാവ് ഡിപി. ത്രിപാഠി പ്രകാശ് കാരാട്ടുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെങ്കിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഇതോടെ വിഷയത്തില്‍ വിഎസും ആര്‍എസ്പിയും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ ഫലമില്ലാതെ പോവുകയാണ്.












Click it and Unblock the Notifications