തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. തിങ്കളാഴ്ച രാവിലെ 10ന് പെട്രോള്‍ പമ്പ് ഉടമകള്‍ ഇരുമ്പനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ കമ്പനിക്ക് മുന്നില്‍ ധര്‍ണയും നടത്തും.
നിലവില്‍ 1800 ഓളം പൊതുമേഖല ഓയില്‍ കമ്പനികളുടെയും നൂറോളം സ്വകാര്യ കമ്പനികളുടെയും ഡീലര്‍മാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
ഒരു വിധത്തിലുള്ള സാധ്യതാ പഠനം നടത്താതെയും ദൂരപരിധികള്‍ ലംഘിച്ചും പുതിയ പമ്പുകള്‍ നിലവില്‍ വന്നാല്‍ നിലവിലുള്ളവയില്‍ 25 ശതമാനത്തോളം പമ്പുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications