സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേയ്ക്ക്
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം നടത്താന്‍ ആലോചിയ്ക്കുന്നു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുടെ മാനേജിംഗ് കമ്മറ്റി ജൂലൈ 13ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ സമരം തുടങ്ങാനുള്ള ദിവസം തീരുമാനിയ്ക്കും.
ഗതാഗതവകുപ്പ് മന്ത്രിയുടെ നിലപാടിനെ ബസ് ഉടമകള്‍ വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി രണ്ടര കോടി നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. എങ്കിലും ടിക്കറ്റ് നിരക്ക് കൂട്ടുന്നില്ലെന്നാണ് മന്ത്രിയുടെ നിലപാട്. കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം കൊണ്ട് നിലനില്‍ക്കാനാവും. എന്നാല്‍ സ്വകാര്യ ബസുടമകള്‍ നഷ്ടം നികത്താന്‍ എന്താണ് ചെയ്യേണ്ടത്. ഇത്തരം വിഷയങ്ങളില്‍ മന്ത്രി മൗനം പാലിയ്ക്കുകയാണ്.












Click it and Unblock the Notifications