പത്തനംതിട്ടയില്‍ കനത്ത മഴ, വീട് തകര്‍ന്നു
പത്തനംതിട്ട: പത്തനംതിട്ടയില്‍ ജൂലൈ 10 ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ പത്തിലേറെ വീടുകള്‍ തകര്‍ന്നു. വന്‍ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഞായറാഴ്ചയും മഴ തുടര്‍ന്നു. എന്നാല്‍ ശനിയാഴ്ചത്തെ അത്ര കനത്ത മഴയായിരുന്നില്ലെന്ന് മാത്രം.
മല്ലപ്പള്ളി, റാന്നി, കോന്നി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു വന്‍ മഴയും നാശനഷ്ടവും, കോട്ടങ്ങല്‍ മലമ്പാറ വായ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീശിയടിച്ച കാറ്റില്‍ ഒട്ടേറെ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരം വീണ് വൈദ്യുതി കമ്പികള്‍ മുറിഞ്ഞ് പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സം ഉണ്ടായി. ചില സ്ഥലങ്ങളില്‍ ഞായറാഴ്ച വൈകീട്ടും വൈദ്യുതി ലഭ്യമായിട്ടില്ല.
വീശി അടിച്ച ശക്തിയേറിയ കാറ്റില്‍ വന്‍ കൃഷി നാശമാണ് ഉണ്ടായത്. വാഴ, റബ്ബര്‍ തുടങ്ങിയവ മറിഞ്ഞ് വീണതാണ് നഷ്ടത്തിന് കാരണമായത്. റബ്ബറിന് 180 രൂപയിലേറെ വില ലഭിയ്ക്കുന്ന ഈ സാഹചര്യത്തില്‍ റബ്ബര്‍ മരങ്ങള്‍ മറിഞ്ഞ് വീണത് കൃഷിക്കാര്‍ക്ക് വന്‍ ആഘാതമായിട്ടുണ്ട്.













Click it and Unblock the Notifications