കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി അട്ടിമറി ശ്രമം എന്‍ഐഎ അന്വേഷിക്കില്ല

  • By Ajith Babu
Google Oneindia Malayalam News

Mullapally Ramachandran
നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ബ്രേക്ക് പൈപ്പ് മുറിച്ച സംഭവത്തെക്കുറിച്ചുള്ള സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

അതേ സമയംസംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ ആസൂത്രിതമായ ശ്രമമാണ് നിലമ്പൂരിലേത്. ലോക്കോമോട്ടീവ് എന്‍ജിനുകളെക്കുറിച്ച് അറിവുള്ളവരുടെ ഉപദേശവും അക്രമികള്‍ക്ക് ലഭിച്ചതായി സൂചനയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഷൊറണൂരിലേക്ക് പുറപ്പെടാനായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടി സ്റ്റാര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X