ഏജന്റ്റ്മാര്‍ക്ക് തത്കാല്‍ വിലക്ക്
ദില്ലി: തത്കാല്‍ ഇ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ റെയില്‍വെ ടിക്കറ്റ് ഏജന്റ്മാര്‍ക്ക് താല്‍ക്കാലികമായ വിലക്ക് ഏര്‍പ്പെടുത്തുന്നു. രാവിലെ എട്ട് മണിമുതല്‍ ഒമ്പത് മണിവരെയാണ് ഈ വിലക്ക്. രാവിലെ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഓണ്‍ലൈനായി ശ്രമിയ്ക്കുന്നവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്നില്ലെന്ന് പരാതിയെ തുടര്‍ന്നാണ് ഈ നടപടി.
രാജ്യത്ത് എമ്പാടുമായി റെയില്‍വേയ്ക്ക ഒമ്പതര ലക്ഷം ഇ ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാരുണ്ട്. ഇന്റര്‍നെറ്റ് വഴിയാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. അതുകൊണ്ടാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിയ്ക്കുമ്പോള്‍ വെബ് സൈറ്റ് ക്രാഷ് ചെയ്യുന്നത്.
ഇതിന് പുറമേ ഏജന്റ്മാര്‍ തത്കാല്‍ ക്വാട്ട ഉപയോഗിച്ച് ടിക്കറ്റകള്‍ തരപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു. രാവിലെ എട്ട് മണിയ്ക്ക് ബുക്കിംഗ് തുടങ്ങി മിനുട്ടുകള്‍ക്കകം തന്നെ തത്കാല്‍ സീറ്റുകള്‍ അവസാനിയ്ക്കും. അതിന് കാരണം ഏജന്റ്മാരുടെ കളിയാണെന്നാണ് പൊതുവേ പരാതി. തത്കാല്‍ ബുക്കിങ്ങില്‍ 30 ശതമാനവും വെബ് വഴിയാണ് ബുക്ക് ചെയ്യപ്പെടുന്നത്.
വൈകാതെ തന്നെ ഈ നിരോധനം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് താല്കാലികമായിരിയ്ക്കുമെന്നാണ് റെയില്‍വെ പറയുന്നത്. നിരോധനം ഏര്‍പ്പെടുത്തുന്ന കാലഘട്ടത്തില്‍ യാത്രക്കാര്‍ക്ക് നേരിട്ട് തത്കാല്‍ ടിക്കറ്റ് അനായാസമായി ബുക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ ഈ സംവിധാനം തുടരും.












Click it and Unblock the Notifications