Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ കണക്ഷന്‍ 500 കോടി കവിഞ്ഞു

More than 5 billion cell phone connections
ന്യൂയോര്‍ക്ക്: ലോകം മൊബൈലിനുള്ളിലേക്കു ചുരുങ്ങുകയാണോ, അങ്ങനെ പറയുന്നതില്‍ ഒട്ടും തെറ്റില്ല, 669 കോടി വരുന്ന ലോകജനതയുടെ പക്കല്‍ 500 കോടി ഫോണ്‍ കണക്ഷന്‍. ലോകജനത മൊബൈല്‍ പ്രളയത്തിലകപ്പെട്ടിരിയ്ക്കുന്ന വാര്‍ത്ത സ്വീഡനിലെ വയര്‍ലെസ്സ് ഉപകരണങ്ങളുടെ നിര്‍മാതാക്കളായ എല്‍എം എറിക്‌സണാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 18 മാസത്തിനുള്ളില്‍ മാത്രം ലോകമൊട്ടാകെ നൂറു കോടി മൊബൈല്‍ കണക്ഷനുകളാണ് പുതുതായി നല്‍കപ്പെട്ടതെന്നും ഇവര്‍ പറയുന്നു.

2000ല്‍ വെറും 7.20 കോടി മൊബൈല്‍ കണക്ഷന്‍ ഉണ്ടായിരുന്നിടത്തു നിന്നാണ് ഈ മേഖലയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. സാമ്പത്തികരംഗത്ത് ചൈനയും ഇന്ത്യയും തുടരുന്ന കുതിപ്പ് തന്നെയാണ് മൊബൈല്‍ വിപ്ലവത്തിന് വഴിയൊരുക്കിയതെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പുതിയ മൊബൈല്‍ കണക്ഷന്‍ നേടുന്ന കാര്യത്തില്‍ യുഎസിലെയും യൂറോപ്പിലെയും വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ പിന്നോട്ടുപോകുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നു.

1994 മുതല്‍ ലോകത്താകമാനം ആയിരം കോടി ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ നോക്കയ കമ്പനിയാണ് ഏറ്റവുമധികം ഫോണുകള്‍ വിറ്റത്. 340 കോടി എണ്ണം. മൊബൈല്‍ ഫോണുകള്‍ മാത്രമല്ല, വയര്‍ലെസ്സ് കണക്ടിവിറ്റിയുള്ള ഐപാഡും സമാനമായ മൊബൈല്‍ ഉപകരണങ്ങളുടെയും കാലമാണ് വരാന്‍ പോകുന്നതെന്ന് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+