മദനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും
ബാംഗ്ലൂര്‍: മദനി കര്‍ണാടക ഹൈ കോടതിയില്‍ ജൂലൈ 12 തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജാമ്യം കിട്ടാനുള്ള അപേക്ഷ ബാംഗ്ലൂര്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഈ നീക്കം.
ചോദ്യം ചെയ്യലിനായി മദനിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കോടതിയുടെ നിലപാട്. കോടതി നടപടികളുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്നാണ് മദനിയുടെ നിലപാട്. പ്രോസിക്യൂഷന്റെ കടക വിരുദ്ധമായ നിലപാടുകളായിരിയ്ക്കും മദനി തന്റെ ജാമ്യാപേക്ഷയില്‍ എടുത്തു കാണിയ്ക്കുക.
ബാംഗ്ലൂര്‍ സ്ഫോടനം നടത്താനായി കര്‍ണാടകത്തില്‍ മാത്രമല്ല കേരളത്തിലും ഗൂഢാലോചന നടന്നതായാണ് പൊലീസിന്റെ നിലപാട്.












Click it and Unblock the Notifications