അതിരപ്പിള്ളി: സംസ്ഥാനം പിറകോട്ടില്ല

അതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ള ജി കാര്‍ത്തികേയന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഈ എല്‍ഡിഎഫ് സര്‍ക്കാരും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും പദ്ധതിയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിലെ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. ഇത് ലക്ഷ്യം വച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഈ വര്‍ഷം മികച്ച മഴ കിട്ടിയതുകൊണ്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. വേണ്ടത്ര വൈദ്യുതി കേന്ദ്ര പൂളില്‍ നിന്ന് ലഭിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് എങ്ങും സി എഫ്എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യുന്നത് വഴി 230 മെഗാവാട്ട് വൈദ്യുതി ലാഭിയ്ക്കാനാവുമെന്നാണ് വകുപ്പിന്റെ കണക്ക്.












Click it and Unblock the Notifications