കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി വിക്ഷേപിച്ചു

  • By Staff
Google Oneindia Malayalam News

ISRO's PSLV-C15 launched from Sriharikota
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ബി ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. വിദേശരാജ്യങ്ങളുടേതടക്കം അഞ്ച് ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് പിഎസ്എല്‍എവി-15 വിക്ഷേപണ വാഹനം തിങ്കളാഴ്ച രാവിലെ 9.22നാണ് കുതിച്ചുയര്‍ന്നത്.

കാര്‍ട്ടോസാറ്റ് 2ബിയ്ക്ക് പുറമെ അള്‍ജീരിയയുടെ അള്‍സാറ്റ്, കാനഡയുടെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഓരോ നാനോ ഉപഗ്രഹങ്ങള്‍, ആന്ധ്രപ്രദേശിലെയും കര്‍ണാടകത്തിലെയും ഏഴു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സ്റ്റുഡ്‌സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹം എന്നിവയാണ് ഭ്രമണ പഥത്തില്‍ എത്തിച്ചത്.

44 മീറ്റര്‍ ഉയരവും 230 ടണ്‍ ഭാരവുമുള്ള പിഎസ്എല്‍വി 51 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷമാണ് ആകാശത്തേയ്ക്ക് ഉയര്‍ന്നത്. ഒരു വിക്ഷേപണത്തില്‍ അനേകം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന സാങ്കേതിക വിദ്യ 2008 മുതല്‍ ഐഎസ്ആര്‍ഒ വിജയകരമായി നടപ്പാക്കി വരികയാണ്.

200 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കാര്‍ട്ടോസാറ്റ്- 2 ബി ഉപയോഗിച്ച് കൂടുതല്‍ കൃത്യതയോടെയുള്ള ഭൂപടങ്ങള്‍ തയ്യാറാക്കാനാകും. ഇന്ത്യയുടെ 17 ാം റിമോട്ട് സെന്‍സിങ് ഉപഗ്രഹമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X