പിഎഫ്ഐക്കെതിരെ ആര്‍മി ഇന്റലജന്‍സ് അന്വേഷണം
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ സൈനിക ഇന്റലിജന്‍സ് അന്വേഷണവും. കേരളത്തിലെ ദക്ഷിണ നാവികമേഖലാ ആസ്ഥാനം ലക്ഷ്യമിട്ട് തീവ്രവാദശക്തികള്‍ ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്‌തെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നാവികസേനാ പ്രദര്‍ശനം പോപ്പുലര്‍ ഫ്രണ്ട് നിരീക്ഷിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സൈനിക ഇന്റലിജന്‍സും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംസ്ഥാന പൊലീസ് സേനയുടെ സഹായവും തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കുന്നത്തേരി മന്‍സൂറിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത സംഘടനാ മിനുട്‌സില്‍ നിന്നാണ് നുഴഞ്ഞുകയറല്‍ ശ്രമത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. കര്‍ശന സുരക്ഷാ പരിശോധനയെത്തുടര്‍ന്ന് നീക്കം പാളിയതായി മിനുട്‌സിലുണ്ട്. ഇതുസംബന്ധിച്ച് പൊലീസാണ് സൈനിക അധികൃതര്‍ക്ക് വിവരം കൈമാറിയത്.
നാവികസേന, റോ, സംസ്ഥാന പൊലീസ്, തീരദേശ സംരക്ഷണ സേന എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'മോക്ഡ്രില്‍' പോപ്പുലര്‍ ഫ്രണ്ട് സസൂക്ഷ്മം നിരീക്ഷിച്ചെന്ന വിവരവും പുറത്തുവന്നതോടെ സേനാ കേന്ദ്രങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications