Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്ന് ബോംബും വാളും

Explosives seized
കണ്ണുര്‍: കണ്ണൂരിലെ എടക്കാട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ ഉഗ്രശേഷിയുള്ള ബോംബുകളും വാളുകളും പിടിച്ചു.

എടക്കാടുനിന്ന് മുഴപ്പിലങ്ങാട് ബിച്ചിലേക്കുള്ള റോഡില്‍ മണപ്പുറം ജുമ മസ്ജിദിനടുത്തുള്ള ഓഫീസില്‍ നിന്നാണ് ഉഗ്രശേഷിയുള്ള ഒമ്പതു ബോംബും ഒരു മഴു, ഒമ്പതു വടിവാള്‍ എന്നിവ പിടിച്ചെടുത്തത്.

മണപ്പുറം പള്ളിവക സ്ഥലത്തുള്ള കെട്ടിടം ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ബക്കറ്റില്‍ മണല്‍നിറച്ച് കുഴിച്ചിട്ട നിലയിലാണ് മഴുകണ്ടെത്തിയത്.

പോപ്പുലര്‍ഫ്രണ്ടിന്റെ നിരവധി ലഘുലേഖയും കിട്ടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡിവൈഎസ്പി സിടി ടോമിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉത്തരമേഖലാ ഐജി സുധേഷ് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+