മകനെ ക്രൂരമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

വട്ടപ്പാറയ്ക്കടുത്ത് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ തെങ്ങില്‍ മകനെ നഗ്‌നനാക്കി കെട്ടിയിട്ടാണ് മൈക്കില്‍ മര്‍ദ്ദിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജനപ്രതിനിധികളുടെ കൂടി സഹായത്തോടെയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചെറുമകനെ ഉപദ്രവിക്കുന്നതു തടയാനെത്തിയ അമ്മൂമ്മയെയും അനുജത്തിയെയും മൈക്കിള്‍ ഉപദ്രവിച്ചിരുന്നു.
മദ്യപനായ ഇയാള്‍ പല കേസുകളിലും പ്രതിയാണ്. കുട്ടികളുടെ അമ്മ മൂന്നു മാസം മുന്‍പാണു വീട്ടുജോലിക്കായി ഗള്‍ഫിലേക്കു പോയത്. നാലാം ക്‌ളാസ് വിദ്യാര്‍ഥിയായ ബാലന്റെ ശരീരത്തു മുഴുവന്‍ മര്‍ദനമേറ്റതിന്റയും കത്തികൊണ്ടു മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്.












Click it and Unblock the Notifications