ക്രെയിന്‍ മറിഞ്ഞ് മലയാളി ബഹറിനില്‍ മരിച്ചു
ബഹറിന്‍: ക്രെയിന്‍ മറിഞ്ഞ് മലയാളി ബഹറിനില്‍ മരിച്ചു. തിരുവനന്തപുരത്ത് കാരനായ മാധവന്‍ സുദര്‍ശന്‍ (51) ആണ് മരിച്ചത്. മാധവന്‍ ഡ്രൈവ് ചെയ്യുകയായിരുന്ന ക്രെയിന്‍ മറിഞ്ഞാണ് മരണം സംഭവിച്ചത്. മറിയുന്നതിന് മുമ്പ് ക്രെയിന്‍ ട്രാഫിക് ഐലന്റില്‍ ഇടിയ്ക്കുകയും ചെയ്തു.
ക്രെയിനുമായി മാധവന്‍ മനാമയിലേയ്ക്ക് പോവുകയായിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി ഡെല്‍മന്‍ പ്രികാസ്റ്റ് കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. മാധവന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള സൗകര്യങ്ങള്‍ കമ്പനി ചെയ്യുന്നുണ്ട്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് ഇനിയും വ്യക്തമല്ല. വിവരങ്ങള്‍ അറിയാന്‍ ട്രാഫിക്ക് പൊലീസുമായി കമ്പനി ബന്ധപ്പെടുന്നുണ്ട്.












Click it and Unblock the Notifications