മറ്റൊരു മോഡല്‍ കൂടി ആത്മഹത്യ ചെയ്തു
മുംബൈ: വിവേക ബാബാജി എന്ന മോഡലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിന് മുമ്പേ ഇതാ മറ്റൊരു ആത്മഹത്യ കൂടി. നതാഷ പഡ്‍ബിദ്‍രി (30) എന്ന മോഡലാണ് ജൂലൈ 11 ഞായറാഴ്ച മുംബൈ വെര്‍സോവയിലെ സ്വന്തം ഫ്ലാറ്റില്‍ തൂങ്ങി മരിച്ചത്.
സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു നതാഷയുടെ ശരീരം കണ്ടെത്തിയത്. വിഷാദ രോഗത്തിനടിമയായ നതാഷ അതിന് ചികിത്സയിലായിരുന്നു. അമ്മയും രണ്ട് സഹോദരന്മാരും ഇതേ കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. അവരാണ് നതാഷയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നതാഷ ഒറ്റയ്ക്കാണ് സ്വന്തം ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് നതാഷ സ്വന്തം ഫ്ലാറ്റിലേയ്ക്ക് പോയത്.
വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവര്‍ മോഡലിംഗ് രംഗത്ത് ഉണ്ടായിരുന്നത്.












Click it and Unblock the Notifications