Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ തുറന്നില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ പെട്രോളിയം കമ്പനികളുടെ ഡീലര്‍മാരൊന്നും കേരളത്തില്‍ ജൂലൈ 12 തിങ്കളാഴ്ച പെട്രോല്‍ പമ്പുകള്‍ തുറന്നില്ല. സംസ്ഥാനത്ത് കൂടുതല്‍ പമ്പുകള്‍ തുടങ്ങാനുള്ള പൊതുമേഖലാ കമ്പനികലുടം നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ സമരം.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. വൈകീട്ട് ആറ് മണിയ്ക്ക് ശേഷം ചില പമ്പുകള്‍ തുറന്നേയ്ക്കും.

എണ്ണ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളും കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന പമ്പുകളും റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10ന് പെട്രോള്‍ പമ്പ് ഉടമകള്‍ ഇരുമ്പനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ കമ്പനിക്ക് മുന്നില്‍ ധര്‍ണയും നടത്തി.

കേരളത്തില്‍ പൊതുമേഖലാ എണ്ണകമ്പനികലുടെ 1720 പമ്പുകളാണ് ഉള്ളത്. 349 പുതിയ പമ്പുകള്‍ കൂടി തുടങ്ങാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ നീക്കം നടത്തുകയാണ്. ഇതാണ് പ്രതിഷേധത്തിന് കാരണം. കൂടുതല്‍ പമ്പുകള്‍ തുടങ്ങുന്നത് ഇപ്പോഴുള്ള പമ്പുകളുടെ വില്പനയില്‍ ഗണ്യമായ കുറവ് വരുത്തുമെന്നാണ് സമരക്കാരുടെ പരാതി. ഇപ്പോള്‍ തന്നെ 78 ശതമാനം പമ്പുകളും ദിവസം 3300 ലിറ്ററില്‍ കൂടുതല്‍ പെട്രോളിയം ഉല്പന്നങ്ങള്‍ വില്കുന്നില്ല. തൊഴിലാളികളുടെ കൂലിയും ബാങ്ക് നിരക്കുകളും കേരളത്തില്‍ വളരെ കൂടുതലാണ്.

ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ പത്ത് പൈസയും ഡീസലിന് 67 പൈസയുമാണ് ഡീലര്‍മാര്‍ക്ക് കിട്ടുന്ന കമ്മിഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+