കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈനലിനിടെ സ്‌ഫോടനം; ഉഗാണ്ടയില്‍ 64 മരണം

  • By Ajith Babu
Google Oneindia Malayalam News

64 killed in suicide bomb attack in Uganda
കമ്പാല(ഉഗാണ്ട): ലോകകപ്പ് ഫൈനല്‍ വലിയ സ്ക്രീനില്‍ കണ്ടുകൊണ്ടിരിക്കെയുണ്ടായ ചാവേര്‍ സ്‌ഫോടന പരമ്പരയില്‍ ഉഗാണ്ടയില്‍ 64 പേര്‍ കൊല്ലപ്പെട്ടു. കമ്പാല നഗരത്തിലെ ഒരു ക്ലബിലും എത്യോപ്യന്‍ റസ്‌റ്റോറന്റിലുമാണ് സ്‌ഫോടനം ഉണ്ടായത്. മരിച്ചവരില്‍ ഒരു അമേരിക്കയ്ക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്.

രണ്ടിടത്തും വലിയ സ്ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സോമാലിയയിലെ തീവ്രവാദി സംഘമായ അല്‍ ഷഹബാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.

അല്‍ക്വയ്ദയുമായി ബന്ധമുള്ള സംഘടനയാണ് അല്‍ ഷഹബ്. ചാവേറുകളെന്ന് സംശയിക്കുന്നവരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X