ഇന്ത്യക്കാരിയെ പീഡിപ്പിച്ച കേസ്: 10 വര്‍ഷം തടവ്
ദുബയ്: ഷാര്‍ജയില്‍ ഇന്ത്യന്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഇരുപത്തിയഞ്ചുകാരനായ ഈജിപ്ഷ്യന്‍ യുവാവിന് പത്തു വര്‍ഷം തടവ്.
ഷാര്‍ജ കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാര്‍ജ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വീട്ടിലേക്ക് അതിക്രമിച്ചു കയറി വീട്ടമ്മയെ ഇയാള്‍ മര്‍ദ്ദിച്ച് അവശയായിക്കയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മാനഭംഗപ്പെടുത്തിയ സംഭവം യുവാവ് നിഷേധിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിയ്ക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications