കനത്ത മഴ; ദില്ലിയില്‍ 11 മരണം

മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കൊണാട്ട്‌പ്ലേസിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.
ചാന്ദ്‌നിചൗക്ക്, ചെങ്കോട്ട പരിസരങ്ങളിലെല്ലാം വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ നീങ്ങാന്‍ ഏറെ സമയമെടുത്തു. ഐടിഒ, വികാസ് മാര്‍ഗ്, സത്യനികേതന്‍, വാസിര്‍പുര്‍, ആസാദ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ന്യൂഫ്രണ്ട്‌സ് കോളനി മുതല്‍ ആശ്രം ചൗക്ക് വരെയുള്ള റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷനില്‍ പാളത്തില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം മുടങ്ങി. ചാന്ദ്‌നിചൗക്ക്, പടിഞ്ഞാറന്‍ ദില്ലി, എന്നിവിടങ്ങളില്‍ 13 മരങ്ങള്‍ കടപുഴകി വീണെന്നും എം.സി.ഡി. വൃത്തങ്ങള്‍ അറിയിച്ചു. എംസിഡി കണ്‍ട്രോള്‍ റൂമില്‍ വെള്ളക്കെട്ടു സംബന്ധിച്ച 32 പരാതികള്‍ ലഭി












Click it and Unblock the Notifications