കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പൂര്‍ എംഎല്‍എയെ സിപിഎം പുറത്താക്കി

Google Oneindia Malayalam News

ചെന്നൈ: സി.പി.എമ്മിന്റെ തിരുപ്പൂര്‍ എം.എല്‍.എ. സി.ഗോവിന്ദസാമിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സി.പി.എം. സംസ്ഥാനസെക്രട്ടറി ജി.രാമകൃഷ്ണന്‍ അറിയിച്ചു.

ഗോവിന്ദസാമിയ്ക്കൊപ്പം മറ്റ് എട്ട് പേരെയും പുറത്താക്കിയിട്ടുണ്ട്.

തിരുപ്പൂര്‍ ജില്ലാകമ്മിറ്റി അംഗം എം.നാഗരാജ്, നോര്‍ത്ത് ടൗണ്‍ കമ്മിറ്റി അംഗം ഫക്രുദ്ദീന്‍, സൗത്ത് കമ്മിറ്റി അംഗങ്ങളായ എസ്.വേലുകണ്ണന്‍, ആര്‍.ബാലകൃഷ്ണന്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച് ഡി.എം.കെ. സര്‍ക്കാറിനെ അനുമോദിക്കുന്നതിന് യോഗം സംഘടിപ്പിയ്ക്കാന്‍ തുനിഞ്ഞതിനാണ് ഈ നടപടിയെന്ന് ജി.രാമകൃഷ്ണന്‍ പറഞ്ഞു.

''പാര്‍ട്ടി നല്‍കിയ മുന്നറിയിപ്പ് ഗോവിന്ദസാമി അവഗണിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ ഗോവിന്ദസാമി പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയായിരുന്നു''- എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തമിഴ്‌നാട് നിയമസഭയില്‍ സി.പി.എം.നേതാവായിരുന്ന ഗോവിന്ദസാമിയെ തൊഴിലാളിവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് ആ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന ഗോവിന്ദസാമിയെ ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

''തിരുപ്പൂരിലുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയെ ഉയര്‍ത്തിക്കാട്ടുന്നതിനു പകരം ഗോവിന്ദസാമി സ്വന്തം പ്രതിച്ഛായ വളര്‍ത്തുന്നതിനാണ് ശ്രമിച്ചത്. സ്വാര്‍ഥതയും പണത്തോടുള്ള ആര്‍ത്തിയും കാരണം ഗോവിന്ദസാമി പാര്‍ട്ടിയുടെ അച്ചടക്കം ബോധപൂര്‍വം അട്ടിമറിച്ചു. എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അദ്ദേഹം എം.എല്‍.എ.സ്ഥാനം രാജിവെക്കണം''- രാമകൃഷ്ണന്‍ പറഞ്ഞു.

ഗോവിന്ദസാമിയെ പുറത്താക്കിയതോടെ നിയമസഭയില്‍ സി.പി.എം. അംഗബലം എട്ടായി കുറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X