അച്ചന്‍കോവിലില്‍ വനിതാ ടൂറിസ്റ്റിനെ നഗ്നയാക്കി
അച്ചന്‍കോവില്‍(പത്തനംതിട്ട): അച്ചന്‍കോവിലിലെ കുംഭവുരുട്ടി വിനോദസഞ്ചാരകേന്ദ്രത്തില്‍ വനിതാ ടൂറിസ്റ്റുകളെ നഗ്നയാക്കി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം നടന്നിരിയ്ക്കുന്നത്.
സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു വാര്‍ത്താ വെബ്‌സൈറ്റിലാണ് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ വനിതാ ടൂറിസ്റ്റുകള്‍ ലൈംഗിക പീഡനത്തിനിരയായതിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.
യുവാക്കളടങ്ങുന്ന സംഘം സ്ത്രീയെ ഭീഷണിപ്പെടുത്തി വസ്ത്രം ഉയര്‍ത്തി നടത്തിയ്ക്കുന്നതാണ് വീഡിയോയിലുള്ള പ്രധാനദൃശ്യം. ഒപ്പമുള്ള സ്ത്രീയും വസ്ത്രം ഉരിയണമെന്ന് യുവാക്കള്‍ വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ത്രീകള്‍ കരയുന്ന ദൃശ്യങ്ങളും ഉണ്ടെന്ന് സൂചനകളുണ്ട്. പീഡിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയവരുടെ കൈയ്യില്‍ നിന്നും ഇത് അബദ്ധത്തില്‍ പുറത്തായതാണെന്ന് കരുതപ്പെടുന്നു.
അതേ സമയം ഈ ദൃശ്യങ്ങള്‍ വ്യാജമായി സൃഷ്ടിച്ചതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ കുംഭാവുരുട്ടിയിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ തമിഴ്‌നാട്ടിലെ എഞ്ചിനിയറിങ് വിദ്യാര്‍ഥികളാണ് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ക്കു പിന്നിലെന്നാണ് വനം വകുപ്പ് അധികൃതര്‍ സംശയിക്കുന്നത്. പീഡനത്തിന് ഇരയായവര്‍ തമിഴ്‌നാട്ടില്‍നിന്ന് ഉള്ളവരായതിനാല്‍ തമിഴ്‌നാട് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications