Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന് വധിയ്ക്കുമെന്ന് ഭീഷണി; ഒരാള്‍ പിടിയില്‍

VS Achuthanandan
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഫോണിലൂടെ വധഭീഷണി. ഭീഷണിപ്പെടുത്തിയയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനെപ്പറ്റി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനു തൊട്ടുമുമ്പായിരുന്നു സന്ദേശമെത്തിയത്

ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോയാല്‍ വിഎസിന്റെ കുടുംബാംഗങ്ങള്‍ അടക്കം പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സന്ദേശമെത്തിയത്.

പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 4.30നാണ് 9495122917 എന്ന നമ്പരില്‍ നിന്ന് ഫോണ്‍കോള്‍ വന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി.

മിനി എന്നൊരു സ്ത്രീയുടെ പേരിലെടുത്തിരിക്കുന്ന സിംകാര്‍ഡില്‍നിന്നാണ് ഫോണ്‍ വന്നതെന്നു പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നു. മിനിയുടെ ഭര്‍ത്താവ് നെന്‍മിനി പുത്തനഴി പുളിയക്കോട് വലിയകുന്നേല്‍ ബാബു ചാക്കോയാണ് ഫോണ്‍ ചെയ്തത്.

ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ എട്ടേകാലോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മദ്യത്തിന് അടിമയായ ഇയാള്‍ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവുമായും ഇയാള്‍ നല്ല ബന്ധത്തിലായിരുന്നില്ല. ഭാര്യയോടുള്ള വിരോധം മൂലമാണ് ഭാര്യയുടെ ഫോണില്‍ വിളിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം.

തീവ്രവാദി സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+