കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം: ആത്മഹത്യ ചെയ്യുമെന്ന് വനിതാ കൗണ്‍സിലര്‍

  • By Lakshmi
Google Oneindia Malayalam News

ആലപ്പുഴ: ബ്ലേഡ് മാഫിയയുടെ പീഡനം മൂലം മക്കളേയും കൂട്ടി ആത്മഹത്യ ചെയ്യുമെന്ന് സിപിഐയുടെ വനിതാ കൗണ്‍സിലര്‍. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആലപ്പുഴ നഗരസഭ ചാത്തനാട് വാര്‍ഡ് കൗണ്‍സിലറായ ജിഷി വര്‍ഗീസ്(35) ്‌ബ്ലേഡ് മാഫിയയുടെ പീഡനകഥ വിവരിച്ചത്.

പലിശയിനത്തില്‍ മുതലിന്റെ പതിന്മടങ്ങ് തുക നല്‍കിയിട്ടും ബ്ലേഡ് മാഫിയാ തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്ന് ജിഷി ആരോപിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു.

ഗൃഹോപകരണങ്ങളുടെ സ്ഥാപനം നടത്തി നഷ്ടം വന്നതിനെത്തുടര്‍ന്ന് സാധാരണക്കാരില്‍നിന്നടക്കം വാങ്ങിയ കടം വീടുവിറ്റ് തിരികെ നല്‍കാന്‍ തയാറാണെന്നും എന്നാല്‍ ബ്ലേഡ് മാഫിയായുടെ ശല്യംകാരണം ഇതിനു കഴിയാത്ത സ്ഥിതിയാണെന്നും ഈ രീതി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുകയെ മാര്‍ഗമുള്ളൂയെന്നും അവര്‍ പറഞ്ഞു.

രേഖാമൂലം നോക്കുമ്പോള്‍ ആറുലക്ഷംരൂപയുടെ കടബാധ്യതയെയുള്ളൂയെന്നും എന്നാല്‍ ബ്ലേഡ് മാഫിയ വന്‍തുകയാണ് ആവശ്യപ്പെടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X