വ്യാപക റെയ്ഡ്, ബോംബും ആയുധവും പിടിച്ചു

ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു. പയ്യന്നൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അഫ്സലിന്റെ വീട്ടില്‍ നിന്നാണ് ആറ് വാളുകള്‍ പൊലീസ് കണ്ടെടുത്തത്. തളിപ്പറമ്പ് മന്നയില്‍ നിന്ന് ഇരുമ്പ് വടികളാണ് കണ്ടെടുത്തത്.
പാനൂരില്‍ ജുമാ മസ്ജിദിന്റെ സമീപത്തുള്ള പറമ്പില്‍ നിന്ന് എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. റെയ്ഡ് നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റ് ഓഫീസുകള്‍ പാപ്പിനിശ്ശേരി, നാറാത്ത്, കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, വിദ്യാനഗര്‍ എന്നിവിടങ്ങളിലേതാണ്.
മലബാറിന്റെ വടക്കന്‍ മേഖലകളില്‍ പോപ്പുലര്‍ ഫ്രണ്ടിന് ശക്തി കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഇതാണ് ഈ പ്രദേശത്ത് റെയ്ഡ് നടത്താന്‍ കാരണം. ഉന്നത പോലീസ് സംഘം കോഴിക്കോട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മറ്റി ഓഫീസിലും റെയ്ഡ് നടത്തി. ഇവിടെ നിന്ന് ലഘുലേഖകളും സി.ഡികളും കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകള്‍ ഉള്‍പ്പടെ കോഴിക്കോട്ട് 20 ഓളം സ്ഥലങ്ങളിലാണ് ഒരേ സമയത്ത് റെയ്ഡ് നടത്തിയത്.
വയനാട്ടിലെ മാനന്തവാടി പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും റെയ്ഡ് നടന്നു. ഇവിടെ നിന്ന് എന്തൊക്കെ കിട്ടിയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications