Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ടിനെതിരെ നാവികസേനയുടെ അന്വേഷണം

കൊച്ചി: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും മോക്ഡ്രില്ലും നിരീക്ഷിച്ചതിനേപ്പറ്റി അന്വേഷണം തുടങ്ങി.

നേവല്‍ പോലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് (കേരള) എം.ആര്‍. അജയകുമാര്‍, പ്രൊമോസ്റ്റ് മാര്‍ഷല്‍ കമാന്‍ഡര്‍ നായിക് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. ഇവര്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഡി.ഐ.ജി മനോജ് ഏബ്രഹാമിനെ കണ്ടു വിശദാംശങ്ങള്‍ ശേഖരിച്ചു.

ചരിത്രത്തിലാദ്യമായാണ് നാവികസേനയ്‌ക്കെതിരായ നീക്കം സംശയിച്ച് ഒരു സംഘടനയ്‌ക്കെതിരേ അന്വേഷണം നടത്തുന്നത്. നേവിയും കേന്ദ്രസംസ്ഥാന സുരക്ഷാ ഏജന്‍സികളും കേരളാ പോലീസും സംയുക്തമായി കൊച്ചിയില്‍ നടത്തിയ തീവ്രവാദ വിരുദ്ധ 'മോക്ഡ്രില്ലും' അഭ്യാസപ്രകടനങ്ങളും പോപ്പുലര്‍ ഫ്രണ്ട് നിരീക്ഷിച്ചതു ദേശീയ താല്‍പര്യത്തിനു നിരക്കുന്നതല്ലെന്നാണു സേനയുടെ വിലയിരുത്തല്‍.

നേവല്‍ പോലീസിന്റെയും ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി അന്വേഷണ യൂണിറ്റിനു ചുമതല കൈമാറുന്ന കാര്യം പരിഗണിക്കും. ആവശ്യമെങ്കില്‍ സിബിഐ ഉള്‍പ്പെടെ അറസ്റ്റ് അധികാരങ്ങളുള്ള ഏജന്‍സിയുടെ സഹായത്തോടെ അന്വേഷണം നടത്താനും ഇടയുണ്ട്.

നാവികസേനാ എക്‌സിബിഷന്‍ നിരീക്ഷിക്കുകയോ അതേക്കുറിച്ച് ചര്‍ച്ച ചെയ്തു മിനിട്‌സില്‍ രേഖപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം രാജ്യത്തെ ഒരു സംഘടനയ്ക്കുമില്ലെന്നു രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ നാവികസേനയുടെ പ്രവര്‍ത്തനവും രാജ്യത്തിനെതിരായ ആക്രമണ ഭീഷണി ചെറുക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശീലന പരിപാടി (മോക്ഡ്രില്‍) യും പോപ്പുലര്‍ ഫ്രണ്ട് നിരീക്ഷിച്ചതു സദുദ്ദേശ്യത്തോടെയല്ലെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍.

അല്‍ക്വയ്ദതാലിബാന്‍ പരിശീലന സി.ഡികള്‍ സംഘടനാ നേതൃത്വത്തില്‍നിന്നു പിടികൂടിയത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ നിരീക്ഷിച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്നും എന്തിനു വേണ്ടിയാണെന്നുമുള്ള ചോദ്യങ്ങള്‍ ഗുരുതരമാണ്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും നടക്കുന്ന റെയ്ഡുകളില്‍ പിടിച്ചെടുത്ത പല രേഖകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല. ഇതിന്റെയെല്ലാം വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നേവി ശേഖരിച്ചുതുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+