പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് അനുമതിയില്ല
മൂവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍കോളജിലെ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗൂഡാലോചനയിലും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലും പങ്കുവഹിച്ചയാളെന്ന് കരുതപ്പെടുന്ന ആലുവ സ്വദേശി അബ്ദുള്‍ സലാമിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടവരുടെ എണ്ണം അഞ്ചായി.
അതിനിടെ പോപ്പുലര്‍ ഫ്രണ്ട് ആഗസ്റ്റ് 15ന് നടത്തുന്ന ഫ്രീഡം പരേഡിനുള്ള പരിശീലനം നിര്‍ത്തിവയ്ക്കാന്‍ പോലീസ് നോട്ടീസ് നല്‍കി. പോലീസ് ആക്ടിലെ കായിക പരിശീലനവും ആയുധ പരിശീലനവും തടയുന്ന വകുപ്പ് അനുസരിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതോടെ ഫ്രീഡം പരേഡിന് അനുമതി നല്‍കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications