മെഗാസീരിയലിന്റെ ക്ലൈമാക്‌സ് അടിച്ചുമാറ്റി
തിരുവനന്തപുരം: മെഗാസീരിയലിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ച ടേപ്പും ഷൂട്ടിങ് സ്ക്രിപ്റ്റും മോഷണം പോയെന്ന് പരാതി. സംവിധായകന്‍ കെകെ രാജീവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ സീരിയലിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ടെലികാസ്റ്റ് ചെയ്യുന്തന് തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിയ്ക്കുന്നതായും പൊലീസ് നല്‍കിയ പരാതിയിലുണ്ട്.
സൂര്യാ ടിവിയില്‍ ഒന്നര വര്‍ഷമായി സംപ്രേഷണം ചെയ്തുവരുന്ന 'മഴയറിയാതെ' എന്ന സീരിയലിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ച ഡിവി. ടേപ്പും ഷൂട്ടിങ് സ്ക്രിപ്റ്റുമാണ് മോഷണംപോയത്. ലൊക്കേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ലോക്ക് തകര്‍ത്താണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ടെലിവിഷന്‍ സംഘടനകളുടെ ഭാരവാഹികളായ എസ് മുരുകനും പൂജപ്പുര രാധാകൃഷ്ണനും ആവശ്യപ്പെട്ടു.












Click it and Unblock the Notifications