സംസ്ഥാനം തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിയ്ക്കും

കൂടിവരുന്ന തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിയ്ക്കുന്നതിനായുള്ള വിശദമായ പദ്ധതി രൂപരേഖ നല്‍കാന്‍ മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ജോയിന്റ് ഇന്‍വസ്റ്റിഗേഷന്‍ ടീമാണ് ഇതുവരെയും തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചിരുന്നത്.
തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിയ്ക്കുകയും തീവ്രവാദ ആക്രമണങ്ങള്‍ പ്രതിരോധിയ്ക്കുകയും അന്വേഷണം നടത്തുകയുമായിരിയ്ക്കും ഈ ഏജന്‍സിയുടെ പ്രധാന ജോലികള്‍.












Click it and Unblock the Notifications