എന്‍ഐഎ: മുല്ലപ്പള്ളിക്ക് കോടിയേരിയുടെ മറുപടി

സംസ്ഥാനത്തെ പോലീസ് സംവിധാനം പരാജയപ്പെട്ടോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം.
ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടോയെന്ന് മുല്ലപ്പള്ളി സംശയം പ്രകടിപ്പിച്ചു.
സംസ്ഥാന പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നുവെന്നാണ് കോടിയേരി നിയമസഭയില്‍ പറഞ്ഞത്. ഡിജിപിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം. എന്‍ഐഎയുടെ ഇടപെടല്‍ പോലീസിന്റെ ആത്മവീര്യത്തെ തകര്‍ക്കും. എല്ലാ കേസുകളും എന്‍.ഐ.എയ്ക്ക് ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിവാദം ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തത്. മുല്ലപ്പള്ളി തന്നെ തീവ്രവാദബന്ധം സംശയിച്ചിരുന്നു. അന്വേഷണം നടത്തില്ലെന്ന പ്രസ്താവന ദുരൂഹമാണ്. എല്ലാ തീവ്രവാദക്കേസുകളും എന്‍ഐഎയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരോധിക്കപ്പെട്ട സിമിയാണോ പോപ്പുലര്‍ ഫ്രണ്ടിനു പിന്നിലെന്നത് പരിശോധിച്ചു വരികയാണെന്നും കോടിയേരി പറഞ്ഞു. എന്‍ഡിഎഫ് രൂപവല്‍ക്കരിച്ച ശേഷം എന്‍ഡിഎഫ് ബന്ധമുണ്ടെന്നു കരുതുന്ന 19 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.












Click it and Unblock the Notifications