വ്യഭിചാരം: കല്ലെറിഞ്ഞു കൊല്ലല്‍ നിര്‍ത്തിവച്ചു
ടെഹ്റാന്: വ്യഭിചാരക്കുറ്റത്തിന് പിടികൂടിയ സ്ത്രീയെ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുന്ന ശിക്ഷ നടപ്പാക്കുന്നത് ഇറാന് കോടതി താത്കാലികമായി നിര്‍ത്തിവെച്ചു.
പാശ്ചാത്യ രാജ്യങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യാകോടതി തലവന്‍ മാലിക് അജ്ദാര് ഷരീഫി ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചത്.
കോടതി മേധാവി തീരുമാനിക്കുന്ന സമയത്ത് ശിക്ഷ നടപ്പാക്കുമെന്നും ഷരീഫി പറഞ്ഞു. സാകിനെ മുഹമ്മദി അഷ്തിയാനി എന്ന 43കാരിയെയാണ് വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞുകൊല്ലാന്‍ കോടതി വിധിച്ചത്.
രണ്ട് പുരുഷന്മാരുമായി അവിഹിത ബന്ധം പുലര്‍ത്തിയ മുഹമ്മദി അഷ്തിയാനി കുറ്റക്കാരിയാണെന്ന് 2006 മെയ് 16ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് ശിക്ഷയായി അവര്‍ക്ക് 99 ചാട്ടയടി കിട്ടി.
2006 സപ്തംബറില്‍ മുഹമ്മദി അഷ്തിയാനിയുടെ ഭര്‍ത്താവിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒരാളെ വിചാരണ ചെയ്യുമ്പോഴാണ് ഭര്‍ത്താവുണ്ടായിരിക്കെ വ്യഭിചാരത്തിലേര്‍പ്പെട്ടു എന്ന കുറ്റം വീണ്ടും ഇവരുടെ മേല്‍ ചുമത്തപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
എന്നാല്‍, ഭര്‍ത്താവിനെ കൊന്നതുള്‍പ്പെടെ ഒട്ടേറെ കുറ്റങ്ങള്‍ ചെയ്തയാളാണ് മുഹമ്മദി അഷ്തിയാനി എന്ന് അജ്ദര്‍ ഷരീഫി ആരോപിച്ചു.
അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് കല്ലെറിഞ്ഞുകൊല്ലല്‍ ഇറാന് കോടതി ഒരിക്കല്‍ റദ്ദ് ചെയ്തിരുന്നു. എന്നാല്‍, ചില പ്രവിശ്യാകോടതികള് ഇപ്പോഴും ഇത് നടപ്പാക്കുന്നുണ്ട്.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications