Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസ്: പൊളാന്‍സ്ക്കിയെ വിട്ടയച്ചു

Polanski
ബേണ്‍: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുകയായിരുന്ന ലോകപ്രശസ്ത സംവിധായകനും ഓസ്കാര്‍ പുരസ്‌ക്കാര ജേതാവുമായ പൊളാന്‍സ്ക്കിയെ (76)വിട്ടയച്ചുവെന്ന് സ്വിറ്റ്‌സര്‍ലന്റ് അറിയിച്ചു. ഇദ്ദേഹത്തെ അമേരിയ്ക്കക്ക് കൈമാറില്ലെന്നും സ്വിസ് നിയമന്ത്രി ഇവ്‌ലിന്‍ വിഡ്മിര്‍ വ്യക്തമാക്കി.

വീട്ടുതടങ്കലിലായിരുന്ന പൊളാന്‍സ്ക്കിയ്ക്ക് ഇനിഫ്രാന്‍സിലേക്കോ പോളണ്ടിലേക്കോ പോകാം. കഴിഞ്ഞ സെപ്റ്റംബറില്‍ സൂറിച്ച് ഫിലിം ഫെസ്റ്റിവലില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയപ്പോഴാണ് അദ്ദേഹം അറസ്റ്റിലായത്.

യുഎസ് സര്‍ക്കാര്‍ എടുത്ത കേസിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്നു സ്വിസ് സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും ലോകത്തെ പ്രമുഖ ചലച്ചിത്രകാരന്‍മാരുടെയും ആവശ്യത്തെത്തുടര്‍ന്ന് പൊളാന്‍സ്ക്കിയെ വെറുതെവിടാന്‍ സ്വിസ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കാന്‍ ഫിലിംഫെസ്റ്റിവെല്ലില്‍ പങ്കെടുത്ത പ്രമുഖരില്‍ പലരും പൊളാന്‍സ്ക്കിയെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ടത് വന്‍ വാര്‍ത്തയായി മാറിയിരുന്നു.

പൊളാന്‍സ്‌കിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പട്ടുള്ള യുഎസ് അപേക്ഷയില്‍ അപാകതയുണ്ടെന്നും സ്വിസ് ഭരണകൂടം പറഞ്ഞു. നല്ല മനസോടെ രാജ്യം സന്ദര്‍ശിച്ച വിഖ്യാത ചലച്ചിത്രകാരനെ പിടികൂടി മറ്റൊരു രാജ്യത്തിന് കൈമാറുന്നതു ശരിയല്ലെന്നും ഇവ്‌ലിന്‍ പറഞ്ഞു.

1977ല്‍ പതിമൂന്നുകാരിക്കു മദ്യം നല്‍കി ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണു പൊളാന്‍സ്‌കിക്കെതിരേയുള്ള കേസ്. എന്നാല്‍ ശിക്ഷ വിധിക്കും മുന്‍പ് 1978ല്‍ അദ്ദേഹം അമേരിക്കയില്‍ നിന്ന് കടക്കുകയായിരുന്നു. ഇതിന് ശേഷം അദ്ദേഹം യുഎസിലേക്കും യുഎസുമായി തടവുകാരെ കൈമാറാന്‍ കരാറുള്ള രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കിയിരുന്നു. അറസ്റ്റ് ഭയന്ന് പൊളാന്‍സ്‌ക്കി 2002ലെ ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിക്കാനും യുഎസിലെത്തിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+