വിമാനങ്ങള്‍ ഒരേ പാതയില്‍; കൂട്ടിയിടി ഒഴിവായി

ആകാശത്ത് വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ജെറ്റ് എയര്‍വേസ് വിമാനം പതിനൊന്നായിരം അടിയിലേക്ക് താഴ്ത്തിയാണ് ദുരന്തം ഒഴിവാക്കിയത്. ശനിയാഴ്ചയാണ് സംഭവം.
രണ്ടു വിമാനങ്ങള്‍ തമ്മില്‍ ഉയരത്തില്‍ ആയിരം അടിയും ദൂരത്തില്‍ അഞ്ചു മൈലും അകലം പാലിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിയ്ക്കപ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റം.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അപകടസാദ്ധ്യത തിരിച്ചറിയുന്നതിനു മുന്‍പു തന്നെ ഈ സംവിധാനത്തില്‍ നിന്നും പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പരിധിയിലാണ് സംഭവം. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.












Click it and Unblock the Notifications