Get Updates
Get notified of breaking news, exclusive insights, and must-see stories!

യെദ്യൂരപ്പയെ പ്രതിപക്ഷനേതാവ് ഗുണ്ടയെന്ന് വിളിച്ചു

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഗൂണ്ട മുഖ്യമന്ത്രി എന്ന് പരസ്യമായി വിളിച്ചു.

കലുഷിതമായ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ഇതോടെ വീണ്ടും കലങ്ങിമറിയുമെന്ന് ഉറപ്പായി. ബുധനാഴ്ച ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ നിയമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ശേഷമാണ് സിദ്ധരാമയ്യ വിവാദ പ്രസ്താവന നടത്തിയത്.

അനധികൃത ഖനനത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജനതാദളും(എസ്) കര്‍ണാടക നിയമസഭയില്‍ ധര്‍ണ നടത്തിവരികയാണ്. ധര്‍ണ നടത്തുന്ന പ്രതിപക്ഷാംഗങ്ങള്‍ കഴിഞ്ഞ രണ്ട് രാത്രികളിലും സഭയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. അതേസമയം, സിബിഐ അന്വേഷണം നടത്തില്ല എന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്ന അനധികൃത ഖനനത്തിന്റെ ഭാഗമായി 20,000 കോടി രൂ!പയുടെ ഇരുമ്പയിര് കൊള്ളയടിച്ചു എന്നാണ് ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രി ദേവ ഗൗഡയുടെ മകനുമായ എച്ച് ഡി രാവണ്ണ ആരോപിക്കുന്നത്.

കര്‍ണാടക ടൂറിസം മന്ത്രി ജനാര്‍ദ്ദനറെഡ്ഡി, അദ്ദേഹത്തിന്റെ വലംകയ്യായ ആരോഗ്യമന്ത്രി ശ്രീരാമലു, ജനാര്‍ദ്ദനറെഡ്ഡിയുടെ സഹോദരനും റവന്യുമന്ത്രിയുമായ കരുണാകരറെഡ്ഡി എന്നിവര്‍ക്ക് അനധികൃത ഖനനവുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

കഴിഞ്ഞ ഏഴ് വര്‍ഷമായി കര്‍ണാടകയില്‍ നിന്ന് മൂന്ന് കോടി ടണ്‍ ഇരുമ്പയിര് കടത്തിയിട്ടുണ്ടെന്ന് വ്യക്തമായതായി യദ്യൂരപ്പ നിയമസഭയില്‍ സമ്മതിച്ചിരുന്നു. തന്റെ ഭരണകാലത്ത് ഒരു കോടി ടണ്‍ ഇരുമ്പയിരെങ്കിലും കടത്തിയിട്ടുണ്ടാവുമെന്നും യദ്യൂരപ്പ പറഞ്ഞിരുന്നു.

കര്‍ണാടകയിലെ അനധികൃത ഖനന വിവാദത്തില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് നേരിട്ട് ഇടപെട്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ സ്ഥിഥിഗതികള്‍ വിലയിരുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+