കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതകത്തിനും തത്‍കാല്‍ വരുന്നു

Google Oneindia Malayalam News

Gas Cylinder
ദില്ലി: ഇനി പാചക വാതകവും തത്കാല്‍ സംവിധാനത്തില്‍ ലഭ്യമാവും. പെട്ടെന്ന് തന്നെ പാചകവാതകം കിട്ടാനായുള്ള സംവിധാനമാണ് എണ്ണക്കമ്പനികള്‍ ഇത് വഴി ഒരുക്കുന്നത്. സിലിണ്ടറിന് 20 രൂപ മുതല്‍ 50 രൂപവരെ അധികം ഈടാക്കിയാണ് ഇത് നടപ്പാക്കുന്നത്.

പാചക വാതക സിലിണ്ടര്‍ കിട്ടാനുളള കാലതാമസം ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വന്‍ നഗരങ്ങളില്‍ ആദ്യം തന്നെ നടപ്പാക്കുന്ന പദ്ധതി മറ്റ് നഗരങ്ങളി‍ല്‍ തുടങ്ങാന്‍ വൈകും.

പെട്രോളിയം വകുപ്പ് മന്ത്രി മുരളി ദിയോറയും സഹമന്ത്രി ജിതിന്‍ പ്രസാദുമാണ് പുതിയ പദ്ധതി ഉത്ഘാടനം ചെയ്തത്.

വന്‍ നഗരങ്ങളിലാണ് ഇതാദ്യം നടപ്പാക്കുക. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് 'പ്രിഫേര്‍ഡ് ടൈം എല്‍.പി.ജി. ഡെലിവറി' എന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ചേരുന്നതിന് കമ്പനികളുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. റെയില്‍വേയിലെ തത്ക്കാല്‍ ടിക്കറ്റുപോലെയാണിതെന്ന് പെട്രോളിയം വകുപ്പ് സഹമന്ത്രി ജിതിന്‍പ്രസാദ് പറഞ്ഞു.

രാവിലെ എട്ടിന് മുമ്പും വൈകിട്ട് ആറു മുതല്‍ എട്ടു വരെയും സിലിണ്ടര്‍ കിട്ടണമെങ്കില്‍ 50 രൂപയാണ് അധികം നല്‍കേണ്ടത്. നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷത്തില്‍ത്താഴെ ആണെങ്കില്‍ ഇത് 40 രൂപയായിരിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയുളള സമയത്ത് ഇത് 25 രൂപയാണ്. പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുളള നഗരത്തില്‍ 20 രൂപയും. രാവിലെ എട്ട്-പതിനൊന്ന്, പതിനൊന്ന്-മൂന്ന്, വൈകിട്ട് മൂന്ന്-ആറ് എന്നീ സമയങ്ങളില്‍ ഇഷ്ടമുളളത് തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ടുവരെയും തിരഞ്ഞെടുക്കാം.

ഡല്‍ഹി, നോയ്‍ഡ, ഗാസിയാബാദ്, ഫരീദാബാദ്,സോനപ്പട്ട്, ബാംഗ്ലൂര്‍, പുണെ എന്നീ പ്രദേശങ്ങളില്‍ ഇത് ജൂലൈ 12 തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഒരുമാസത്തിനകം ഇത് തുടങ്ങും. ഇടത്തരം നഗരങ്ങളിലും ഒരുവര്‍ഷത്തിനകം നടപ്പാക്കും.

സര്‍ക്കാര്‍ കമ്പനികളുടെ പാചക വാതകം സമയത്തിന് കിട്ടാത്തതുകൊണ്ട് സ്വകാര്യ കമ്പനികളുടെ പാചക വാതകം ഉപയോഗിയ്ക്കുന്നവരുടെ എണ്ണം വന്‍ നഗരങ്ങളില്‍ കൂടി വരുകയാണ്. ഈ സംവിധാനം തുടങ്ങുന്നതോടെ അവര്‍ സ്വകാര്യ കമ്പനികളുടെ പാചക വാതകം ഉപയോഗിയ്ക്കുന്നത് മാറ്റിയേയ്ക്കും. ഇത് സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചടിയായേയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X