മാവാവാദികള്‍ക്കെതിരെ സംയുക്ത സഖ്യം
ദില്ലി: മാവോവാദികളെ അമര്‍ച്ച ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തണമെന്ന് ദില്ലിയില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിര്‍ദേശം. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത, സൈനിക സഖ്യം നക്സല്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടത്.
മാവോവാദി ഭീഷണി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ ഹെലികോപ്ടറുകളും മറ്റും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി 400 പോലീസ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കാന്‍ കേന്ദ്രം സഹായം നല്‍കും. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ മേഖലകളില്‍ കൂടതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും
മാവോവാദികളുടെ ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത്.
അര്‍ധസൈനിക വിഭാഗങ്ങളാണ് മാവോവാദികളെ അമര്‍ച്ച ചെയ്യാനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും പുതിയതായി നിയോഗിക്കപ്പെടുന്ന ഐജിപി (ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്) ഉദ്യോഗസ്ഥന്‍ ഇതിന്റെ മേല്‍നോട്ടം വഹിക്കും. മേജര്‍ ജനറലായി വിരമിച്ച ഒരു സൈനികനെയും ഈ സംയുക്ത നീക്കത്തില്‍ നിയോഗിക്കും.
ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചത്. എന്നാല്‍ അഞ്ച് മുഖ്യമന്ത്രിമാരും ജാര്‍ഖണ്ഡില്‍ നിന്ന് ഗവര്‍ണറും ബംഗാളില്‍ നിന്ന് ആരോഗ്യമന്ത്രിയുമാണ് യോഗത്തിനെത്തിയത്.












Click it and Unblock the Notifications