മലയോര ഹൈവേ: സര്‍വേ പൂര്‍ത്തിയായി

നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 30 മീറ്റര്‍ വീതിയുള്ള ഈ ഹൈവേ കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവില്‍ നിന്നാണ് തുടങ്ങുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊച്ചി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ വഴി ഹൈവെ തിരുവനന്തപുരത്തെ കടുക്കറയില്‍ അവസാനിയ്ക്കും.
പിഡബ്ലിയുഡി റെസ്റ്റ് ഹൗസുകള്‍ നവീകരിയ്ക്കാനുള്ള ഒരു പദ്ധതി കെഎസ്ഐഡിസി സമര്‍പ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശങ്ങളിലെ റെസ്റ്റ് ഹൗസുകള്‍ നവീകരിയ്ക്കുകയാണ് ആദ്യ ഘട്ടം. കെടിഡിസിയുമായി ചേര്‍ന്ന റെസ്റ്റ് ഹൗസുകള്‍ നവീകരിയ്ക്കുകയാണ് ലക്ഷ്യം. ഇതിനുള്ള അവസാന തീരുമാനം ജൂലൈ 18 എടുക്കുന്നതാണ്.
തമിഴ്നാട്ടിലെ കുറ്റാലത്ത് പൊതുമരാമത്ത് വകുപ്പിന് 56 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലും തീം പാര്‍ക്കും നിര്‍മ്മിയ്ക്കുന്നതിനെക്കുറിച്ചും കെടിഡിസിയുമായി ആലോചിയ്ക്കും.












Click it and Unblock the Notifications