മനുഷ്യാവകാശ സംഘടനകളെ സംശയം: കോടിയേരി

ചില മനുഷ്യാവകാശ സംഘടനകള്‍ പ്രത്യേക താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്- നിയസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടയില്‍ മന്ത്രി പറഞ്ഞു.
സ്വകാര്യ സംഘടനകള്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ മറ്റു പല പ്രശ്‌നങ്ങളിലും ഇടപെടുന്നുണ്ട്. ഇവരുടെ ധനസമാഹരണ രീതികള്‍ സംശയാസ്പദമാണ്.
സംസ്ഥാനത്തേക്ക് ഒഴുകുന്ന വിദേശ പണം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും കോടിയേരി വ്യക്തമാക്കി. പി വിശ്വന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications