Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ മദ്യപന്റെ ആക്രമണം; ഒരാള്‍ മരിച്ചു

Man beats patient to death in hospital
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മദ്യപാനിയെന്ന് കരുതുന്ന രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷംസ് എന്നയാള്‍ പുലര്‍ച്ചെയാണ് അക്രമം നടത്തിയത്. മരക്കഷ്ണം ഉപയോഗിച്ച് ഉറങ്ങിക്കിടക്കുന്ന രോഗികളുടെ തലയ്ക്കടിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 83 വയസുള്ള ജോയ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഷംസ് കഴിഞ്ഞ ദിവസങ്ങളില്‍ മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. മദ്യത്തിനടിമയായ ഷംസിനെ നേരത്തെ ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയമാക്കിയിരുന്നതായി സൂചനകളുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+